Today: 22 Oct 2024 GMT   Tell Your Friend
Advertisements
ഹംഗറി ശക്തമായ കുടിയേറ്റ വിരോധത്തിലേയ്ക്ക്
ബുഡാപെസ്ററ്: യൂറോപ്പ് കുടിയേറ്റത്തിന് നേരെ മുഖം തിരിക്കുന്ന അസ്വഭാവികതയില്‍
നെതര്‍ലാന്‍ഡ്സിന് പിറകെ ഹംഗറിയും അഭയാര്‍ത്ഥി നിയമത്തിനെതിരെ ശക്തമായി രംഗത്തുവന്നു. മനുഷ്യാവകാശത്തിന്റെ പേരില്‍ കടല്‍ കടന്നെത്തുന്നവരെ കൈനീട്ടി സ്വീകരിക്കുന്നതിനെതിരെ ജനരോഷം ആളിപ്പടരുകയാണ്. വിവിധ രാജ്യങ്ങളിലെ ആഭ്യന്തരലഹളെയെതുടര്‍ന്ന് കലാപങ്ങളില്‍ നിന്നും രക്ഷതേടാന്‍ യൂറോപ്പിനെ ലക്ഷ്യമാക്കി തുടരുന്ന അഭയാര്‍ത്ഥി കുടിയേറ്റത്തിന് വിരാമമിടാന്‍ ഇറ്റലി, സ്വിറ്റ്സര്‍ലണ്ട്, ഓസ്ട്രിയ, ഇപ്പോള്‍ ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ ശ്രമിക്കുന്നതിനിടെയാണ് ഹംഗറിയും അപായ സൂചന നല്‍കി ആരും അഭയാര്‍ത്ഥികളായി ഹംഗറിയിലേയ്ക്കു വരണ്ട എന്ന ഉറച്ച പ്രഖ്യാപനം നടത്തിയത്.

കുടിയേറുന്നവരില്‍ ഒട്ടുമുക്കാലും യൂറോപ്യന്‍ സംസ്കാരത്തോട് ഇഴുകിച്ചേരാന്‍ താല്‍പ്പര്യപ്പെടാതെ വേറിട്ട് നില്‍ക്കുകയും, അഭയാര്‍ത്ഥി പ്രവാാഹം രാജ്യങ്ങളുടെ സമ്പദ്ഘടനയെ വിപരീതമായി ബാധിക്കുകയും ചെയ്തതോടെ പല രാജ്യങ്ങളും ശക്തമായി മാറി ചിന്തിക്കുന്നതില്‍ ജര്‍മനി പോലുള്ള രാജ്യങ്ങളെ കുറ്റപ്പെടുത്താനാവില്ല. അതിന്റെ പരിണിത ഫലമാണ് ജര്‍മനിയിലെ കുടിയേറ്റവിരുദ്ധപാര്‍ട്ടിയായ എഎഫ്ഡി എന്ന തീവ്രവലതുപക്ഷ പാര്‍ട്ടിപോലെതന്നെ ഹംഗറിയും ശക്തമായ നിലപാടിലേയ്ക്ക് നീങ്ങുകയാണ്. അതുകൊണ്ടുതന്നെ അഭയാര്‍ത്ഥി വിഷയവുമായി ബന്ധപ്പെട്ട യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളില്‍ നിന്നും പുറത്തു കടക്കുവാന്‍ ഇപ്പോള്‍ നെതര്‍ലാന്‍ഡ്സിനു പുറകെ ഹംഗറിയും തയ്യാറെടുക്കുകയാണ്.

കഴിഞ്ഞമാസം, തീവ്ര വലതുപക്ഷക്കാര്‍ക്ക് മുന്‍തൂക്കമുള്ള നെതര്‍ലാന്‍ഡ്സിലെ ഗീര്‍ട്ട് വില്‍ഡേഴ്സ് സര്‍ക്കാര്‍, ഒരു അഭയാര്‍ത്ഥി പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്നും, യൂറോപ്പിന്റെ പൊതുവായ അഭയാര്‍ത്ഥി നയത്തില്‍ നിന്നും വ്യതിചലിക്കുവാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ട് ആഴ്ചകളുടെ പ്രായമേ ആയുള്ളു

പുതിയ നയം നടപ്പിലാക്കിയാല്‍, തങ്ങളുടെ പൗരന്മാര്‍ക്ക് ഭവന, ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്താന്‍ സാധിക്കുമെന്നാണ് ഗീര്‍ട്ട് വില്‍ഡേഴ്സ് പറഞ്ഞത്.ഇതിന് ഇയു നേതൃത്വം മറുപടിയായി പറഞ്ഞത് ഉടനടി ഒരു മാറ്റമൊന്നും വേണ്ട എന്നാണ്. എന്നാല്‍ വലതുപക്ഷ വികാരം ഉയര്‍ത്തിക്കാട്ടുന്ന ഹംഗറിയുടെ പ്രധാനമന്ത്രി ഓര്‍ബന്‍ യൂറോപ്പിലെ വലതുപക്ഷ ചായ്വുള്ള സര്‍ക്കാരുകളും കക്ഷികളുമായി ചങ്ങാത്തം കൂടി പുതിയ മുന്നണി രൂപീകരിച്ച് ഇയുവിന് ദുര്‍ബലപ്പെടുത്തുന്നതില്‍ അതിശയിക്കേണ്ട കാര്യമില്ല.
- dated 20 Oct 2024


Comments:
Keywords: Europe - Otta Nottathil - hungery_against_immigrant_may_ban Europe - Otta Nottathil - hungery_against_immigrant_may_ban,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us